You are Here : Home / News Plus

യുപിയില്‍ പൊടിക്കാറ്റില്‍ 18 മരണം

Text Size  

Story Dated: Friday, April 18, 2014 07:08 hrs UTC

ഉത്തര്‍പ്രദേശിലെ ലക്‌നൗവിലും സമീപപ്രദേശത്തുമുണ്ടായ പൊടിക്കാറ്റില്‍ 2വയസ്സുകാരനടക്കം 18 പേര്‍മരിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ലക്‌നൗവിലും ബരകാന്ദിയും മൂന്നുപേര്‍ മരിച്ചു. ജലാവുണില്‍ 11 പേരും കസ്ഗഞ്ചില്‍ രണ്ടുപേരും ഫാസിയാബാദില്‍ രണ്ട് പേരുമാണ് മരിച്ചത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റ് വീശിയത്. സ്‌കൂള്‍കെട്ടിടം തകര്‍ന്നൂവീണ് ഒരു രണ്ട് വയസ്സുകാരനും മരിച്ചിട്ടുണ്ട്. കാറ്റില്‍ മരങ്ങള്‍ വീണ് ട്രാക്കുകള്‍ തകര്‍ന്നതിനാല്‍ യുപിയിലെ നിരവധി ട്രെയിന്‍സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫര്‍ക്ക എക്‌സ്പ്രസ്, അവദ് അസാം എക്‌സ്പ്രസ്, ഗോന്ദ പാസഞ്ചര്‍, അമ്രപാളി എക്‌സ്പ്രസ്, ലക്‌നോ ഗോര്ഖ്പുര് എക്‌സ്പ്രസ് എന്നിവയും സര്‍വീസ് നിര്‍ത്തിവെച്ചവയില്‍ ഉള്‍പ്പെടുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.