You are Here : Home / News Plus

ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Text Size  

Story Dated: Monday, April 07, 2014 05:49 hrs UTC

പൊതുതിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനല്‍ സുരക്ഷയില്‍ അസമിലെ അഞ്ച് മണ്ഡലങ്ങളിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 76 ലക്ഷം വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവാകാശമുള്ളത്. ത്രിപുരയിലെ ത്രിപുര വെസ്റ്റ്, അസമിലെ തേസ്പുര്‍ , കലിയബോര്‍, ജോര്‍ഹട്, ദ്രിബ്രുഢ്, ലഖിംപുര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റുകളുള്ള ത്രിപുരയില്‍ രണ്ടു ഘട്ടങ്ങളായും 14 സീറ്റുകളുള്ള അസമില്‍ മൂന്ന് ഘട്ടങ്ങളായുമാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലുമായി 64 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 13 പേര്‍ ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ മാത്രമുള്ളവരാണ്. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മകന്‍ ഗൗരവ് ഗോഗോയ്, കേന്ദ്രമന്ത്രിമാരായ ബി.കെ. ഹാണ്ഡിക്ക്, പബന്‍ സിങ് ഖട്ടോവര്‍, ബി.കെ. ഹണ്ഡിക്ക്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സര്‍ബനന്ദ സോനോവാള്‍ , ആദിവാസി നോവ് കാമാഖ്യ പ്രസാദ് താസ, കബീന്ദ്ര പുരകായസ്ത, എ.ജി.പി. നേതാക്കളായ ജോസഫ് ടോപ്പൊ, അരുണ്‍കുമാര്‍ ശര്‍മ, പ്രദീപി ഹസാരിക എന്നിവരാണ് ഇന്ന് അസമില്‍ ജനവിധി തേടുന്ന പ്രമുഖര്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.