You are Here : Home / News Plus

ബാലവേശ്യയെന്ന് വിളിച്ച ജഡ്ജിക്കുള്ള മറുപടി : സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ

Text Size  

Story Dated: Friday, April 04, 2014 09:24 hrs UTC

മകളെ ബാലവേശ്യയെന്ന് വളിച്ച ജഡ്ജിക്കുള്ള മറുപടിയാണ് ഈ വിധിയെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. ഒരു ഭാഗത്ത് സന്തോഷം ഉണ്ട്. മറുഭാഗത്ത് ഞങ്ങള്‍ അനുഭവിച്ച വേദനകള്‍ക്ക് ഇതൊന്നും പരിഹാരമാവില്ല എന്ന ദുഖവും. നേരത്തെ മകളെ ആക്ഷേപിച്ച ജഡ്ജിക്ക് ഈ വിധി കൊണ്ടുപോയി കേള്‍പിച്ചുകൊടുക്കണമെന്നും അമ്മ പറഞ്ഞു.1996ല്‍ തുടങ്ങിയ പോരാട്ടത്തില്‍ പെണ്‍കുട്ടിക്കൊപ്പം നിന്ന എല്ലാവരും സന്തോഷിക്കുന്നതായി പെണ്‍കുട്ടിയുടെ അഭിഭാഷക അനിതാ ജോര്‍ജ് അറിയിച്ചു. വളരെ മോശമായ പരാമര്‍ശങ്ങളായിരുന്നു ഇവരുടെ നേര്‍ക്കുണ്ടായത്. മുന്‍വിധിയില്‍ സത്യസന്ധതയില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.