You are Here : Home / News Plus

ഇന്ത്യയുടെ രണ്ടാമത്തെ നാവിഗേഷന്‍ ഉപഗ്രഹവിക്ഷേപണം നാളെ

Text Size  

Story Dated: Thursday, April 03, 2014 05:03 hrs UTC

ഇന്ത്യയുടെ രണ്ടാമത്തെ നാവിഗേഷന്‍ ഉപഗ്രഹമായ 'ഐ.ആര്‍.എന്‍.എസ്.എസ്.- 1 ബി' വെള്ളിയാഴ്ച വിക്ഷേപിക്കും. ചെന്നൈയില്‍നിന്നു നൂറ് കിലോമീറ്ററോളം അകലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 'പി.എസ്.എല്‍.വി.- സി 24' റോക്കറ്റില്‍ വൈകിട്ട് 5.14-നാണ് വിക്ഷേപണം. ഇതിനുള്ള 'കൗണ്ട്ഡൗണ്‍' ബുധനാഴ്ച രാവിലെ 6.44-ന് തുടങ്ങി.
നിരത്തിലൂടെയും കടലിലൂടെയും ആകാശമാര്‍ഗേനയുമുള്ള ഗതാഗതത്തില്‍ സഹായിക്കുന്നതിനുള്ളതാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍. പ്രധാനമായും ദിശാനിര്‍ണയത്തിനാണ് ഇവ ഉപകരിക്കുക. വാര്‍ത്താവിനിമയം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാനാവും.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.