You are Here : Home / News Plus

ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, April 01, 2014 10:24 hrs UTC

ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം മുടക്കാനാണ് സംരക്ഷണ സമിതി ശ്രമിച്ചതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ ശ്രമം നടത്തി. ഇതിനുവേണ്ടി ഇടതുപക്ഷവുമായി കൂട്ടുചേര്‍ന്നു. കര്‍ഷകദ്രോഹ നയങ്ങള്‍ സ്വീകരിച്ച ഇടതുപക്ഷത്തോട് കൂട്ടുകൂടിയ സംരക്ഷണസമിതിയില്‍ നിന്ന് കര്‍ഷകര്‍ അകന്നെന്നും ബുധാനാഴ്ച പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കിയ ലേഖനത്തില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.