You are Here : Home / News Plus

ആക്രമിചോളൂ, കൊള്ളാന്‍ ഞാന്‍ തയ്യാറാണ്: കെജ്‌രിവാള്‍

Text Size  

Story Dated: Saturday, March 29, 2014 09:37 hrs UTC

ഇനിയും ആക്രമണങ്ങള്‍ നേരിടാന്‍ താന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടെ ഹരിയാനയില്‍ കെജ്‌രിവാളിനു നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. ആക്രമണം നടത്തിയത് അണ്ണാ ഹസാരെയുടെ അനുയായിയാണെന്ന വാദം അദ്ദേഹം നിഷേധിച്ചു.

‘രാജ്യത്തെ മുതിര്‍ന്ന നേതാക്കളെയാണ് തങ്ങള്‍ വെല്ലുവിളിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തരം അക്രമണ സംഭവങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്. ആക്രമിച്ചത് ആരാണന്നത് എല്ലാവര്‍ക്കും അറിയാം അണ്ണാ ഹസാരെയുടെ അനുയായി ആണെന്നത് വെറും വാര്‍ത്തകള്‍ മാത്രമാണ്.’ കെജ്‌രിവാള്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.