You are Here : Home / News Plus

സര്‍വത്ര സരിതമയം ,മന്ത്രി ജോസഫ് ഉദ്ഘാടന ചടങ്ങില്‍നിന്ന് മുങ്ങി

Text Size  

Story Dated: Friday, March 28, 2014 12:38 hrs UTC

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളിലൊരാളായ സരിതയുടെ അഭിമുഖം മുഖ്യവാര്‍ത്തയാക്കി പുറത്തിറങ്ങാനിരുന്ന മധ്യാഹ്ന പത്രത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി കെ സി ജോസഫ് അവസാന നിമിഷം പിന്മാറി.തിരുവനന്തപുരത്ത് നാലുമണിക്കായിരുന്നു പുതിയ പത്രത്തിന്റെ പ്രകാശന ചടങ്ങ്.ആറു പേര്‍ തന്നെ പീഡിപ്പിച്ചെന്ന സരിതയുടെ വാര്‍ത്തയാണ് പ്രധാന വാര്‍ത്തയായി നല്‍കിയിരുന്നത്.ചടങ്ങില്‍ പങ്കെടുക്കാന്‍ നേരത്തെ എത്തിയ മന്ത്രി കെസി ജോസഫ് പത്രവും വായിച്ചു.തുടര്ന്ന് ഫോണുമായി പതുക്കെ പുറത്തേക്ക് പോയ കെ സി ജോസഫ് മന്ത്രി ബാബുവിനെ കണ്ട് തിരിച്ചു വരാമെന്ന് പറഞ്ഞ പോയിട്ട് പിന്നെ വന്നില്ല.മന്ത്രി പോയ പിന്നാലെ പത്രത്തിന്റെ കോപ്പി വേണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഫോണ്‍ എത്തി. കോപ്പി രാജ്ഭവനില്‍ എത്തിച്ചതോടെ ഗവര്‍ണര്‍ ഷീലാ ദീക്ഷിതും പരിപാടിയില്‍നിന്ന് പിന്മാറുന്നതായി അറിയിച്ചു.തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് പത്രം പ്രകാശനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.