ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചു. പത്രികയില്‍ അപാകതയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക വരണാധികാരി ബിജുപ്രഭാകര്‍ സ്വീകരിച്ചത്.
സത്യാവാങ്മൂലത്തില്‍ ഒപ്പിട്ടിട്ടുള്ള നോട്ടറിയുടെ രജിസ്റ്റര്‍ വിളിച്ചുവരുത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വരണാധികാരിയുടെ പുതിയ തീരുമാനം. സത്യവാങ്മൂലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ഇടതുപക്ഷത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു കൃഷ്ണയുടെ പത്രിക സ്വീകരിക്കാനുളള തീരുമാനം ഇന്നത്തേക്ക് മാറ്റിവെച്ചത്.
Comments