You are Here : Home / News Plus

എന്തുവിലകൊടുത്തും താന്‍ ജയിക്കുമെന്ന് പി സി ചാക്കോ

Text Size  

Story Dated: Friday, March 21, 2014 07:35 hrs UTC

എന്തുവിലകൊടുത്തും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് ചാലക്കുടിയിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പി സി ചാക്കോ.   താന്‍ തോറ്റാല്‍ 2-ജി അഴിമതി ശരിയായിരുന്നുവെന്ന് ജനം കരുതും. അതുകൊണ്ട് എന്തുവിലകൊടുത്തും താന്‍ ജയിക്കും. ആ വെല്ലുവിളി താന്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിയിലെ മാരംപ്പള്ളി എം.ഇ.എസ് കോളജിലെ വിദ്യാര്‍ത്ഥികളോടുള്ള ചോദ്യം ഉത്തരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2-ജിയെ കുറിച്ച് അന്വേഷിച്ച പാര്‍ലമെന്റ് സമിതിയുടെ ചെയര്‍മാനായിരുന്നു താന്‍ . സത്യസന്ധമായി കേസ് അന്വേഷിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതിനായി ഒരുപാട് പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടി വന്നെന്നും അത് മറ്റൊരു അവസരത്തില്‍ വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More