You are Here : Home / News Plus

ബാംഗ്ലൂരില്‍ റാഗിങ്ങിനിരയായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു

Text Size  

Story Dated: Tuesday, March 11, 2014 05:41 hrs UTC

ബാംഗ്ലൂരില്‍ റാഗിങ്ങിനിരയായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. സ്വകാര്യാസ്പത്രിയില്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന ചാലക്കുടി പൂപ്പറമ്പില്‍ ഇബ്രാഹിമിന്‍റെ  മകന്‍ അഹാബ് ഇബ്രാഹിം (21) ആണ് മരിച്ചത്.

ബാംഗ്ലൂരില്‍ ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ഥിയായിരുന്നു. 2014 ജനവരി 27 ന് ആണ് റാഗിങ് നടന്നത്. അതിനുശേഷം കുളിമുറിയില്‍ അഹാബ് തലചുറ്റിവീണു. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇക്കാര്യം സഹപാഠികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആസ്പത്രിയിലെത്തിച്ചപ്പോഴാണ് തലയില്‍ ഗുരുതരമായ പരിക്കുകള്‍ ഉള്ളതായി കണ്ടെത്തിയത്. അന്വേഷണത്തില്‍ റാഗിങ്ങിന്‍റെ  കഥ പുറത്തുവന്നു. സംഭവം പുറത്തായതോടെ പ്രതികളായ ആറംഗ വിദ്യാര്‍ഥിസംഘം ഒളിവില്‍ പോയി. ഇവരില്‍ മലയാളി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.