ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ അഞ്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് രണ്ട് വീതം മണ്ഡലങ്ങളുടെ ചുമതല. മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കലക്ടര്‍മാര്‍ക്കാണ് അധിക ചുമതലയുള്ളത്. ജില്ലാ കലക്ടറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഏറെയില്ലാത്തതിനാലാണ് ഇവര്‍ക്ക് അധിക ചുമതല നല്‍കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോ പറഞ്ഞു.
മലപ്പുറം ജില്ലാ കലക്ടര്‍ക്ക് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളുടെയും പാലക്കാട് ജില്ലാ കലക്ടര്‍ക്ക് പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളുടെയും എറണാകുളം ജില്ലാ കലക്ടര്‍ക്ക് എറണാകുളം, ചാലക്കുടി മണ്ഡലങ്ങളുടെയും ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെയും തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളുടെയും ചുമതലയാണ് നല്‍കിയത്.
Comments