ന്യൂഡല്‍ഹി: ടി പി വധക്കേസുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് ഉന്നയിച്ച ആവശ്യങ്ങള്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് ഉറപ്പ് നല്കു.ഇപ്പോള്‍ തെരഞ്ഞെടുപ്പിനാണ് പ്രാധാന്യമെന്നും വി എസ് പ്രചരണത്തിന് ഉണ്ടാകണമെന്നും കാരാട്ട് വി എസിനോട് പറഞ്ഞു.ഇന്ന് കേന്ദ്രക്കമ്മറ്റി കൂടുന്നതിന് തൊട്ടു മുമ്പായിരുന്നു വി എസ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തിയത്. വടകര, കോഴിക്കോട് മേഖലകളില്‍ നടക്കുന്ന പ്രചരണത്തിന് നേതൃത്വം നല്‍കാനും കാരാട്ട് വി എസിനോട് ആവശ്യപ്പെട്ടു. ടി പി വധക്കേസ് പ്രതികള്‍ക്കെതിരെ ജനങ്ങളെ വിശ്വസിപ്പിക്കാനെങ്കിലൂം നടപടി എടുക്കണമെന്നു വി എസ് കാരാട്ടിനോട് പറഞ്ഞു.
Comments