You are Here : Home / News Plus

അഞ്ച് സഹപ്രവര്‍ത്തകരെ കൊന്ന് സൈനികന്‍ ജീവനൊടുക്കി

Text Size  

Story Dated: Thursday, February 27, 2014 07:37 hrs UTC

അഞ്ച് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന് സൈനികന്‍ ആത്മഹത്യ ചെയ്തു. ജമ്മുകശ്മീരിലെ ഗന്തര്‍ബാല്‍ ജില്ലയില്‍ മനസ്ബാല്‍ 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഔദ്യോഗിക ആവശ്യത്തിനുള്ള തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്ന് സ്ഥിരീകരിച്ചതായി സൈനിക വക്താവ് അറിയിച്ചു.

സഹപ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് സൈനികന്‍ വെടിവെച്ചത്. ഉന്നതതല അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടു. അന്വേഷ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമക്കാമെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ലഫ്.കേണല്‍ എന്‍ എന്‍ ജോഷി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.