സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യം നേടി പുറത്തിലിറങ്ങിയ സരിത എസ്. നായരുടെ പേരില്‍ ഹൊസ്ദുര്‍ഗ് കോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റു വാറണ്ടുമായി സരിതയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ പൊലീസ് എത്തി. ഇന്ന് രാവിലെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് മൂന്നംഗ സംഘം ചെങ്ങന്നൂരില്‍ എത്തിയത്. സരിതയും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ പൊലീസ് സംഘം വാറണ്ട് വീട്ടില്‍ പതിച്ച് മടങ്ങി.
ഹൊസ്ദുര്‍ഗ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ബിജു രാധാകൃഷ്ണന് ഒന്നാം പ്രതിയും സരിത രണ്ടാം പ്രതിയുമാണ്.
Comments