You are Here : Home / News Plus

വീണ്ടും പ്രീത് ബരാരെ, ഇത്തവണയും പിടിയിലായത് ഇന്ത്യക്കാരന്‍

Text Size  

Geethu Thambi

Aswamedham News Team

Story Dated: Friday, February 07, 2014 09:12 hrs UTC

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയെ അറസ്റ്റ് ചെയ്ത ഇന്ത്യാക്കാരനായ യു. എസ്സ് അറ്റോര്‍ ണി പ്രീത് ബരാരെ വീണ്ടും വാര്‍ ത്തകളില്‍ നിറഞ്ഞു.ഇത്തവണ കുടുങ്ങിയത് ഒരു മലയാളിയും .

അമേരിക്കയില്‍ ഓഹരി തട്ടിപ്പ് കേസില്‍ മലയാളിയായ മാത്യു മര്‍തോമ (39) കുറ്റക്കാരനെന്നു കോടതി വിധിച്ചു.മന്‍ഹാട്ടനിലെ യു.എസ്. ഡിസ്ട്രിക്റ്റ് കോടതിയില്‍ ഗൂഡാലോചന, സെകൂരിറ്റീസ് തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണു മാത്യു മര്‍ടോമക്കെതിരെ പ്രീത് ബരാരെ ചാര്‍ജ് ചെയ്തിരുന്നത്. പ്രമുഖ ഹെഡ്ജ് ഫണ്ടായ എസ്.എ.സി ക്യാപിറ്റലില്‍ പോര്‍ട്‌ഫോളിയോ മാനേജരായിരുന്നു മര്‍ടോമ.
എസ് എ സി ക്യാപിറ്റല്‍ അ­ഡൈ്വസേഴ്‌സ് എന്ന സ്ഥപനത്തില്‍ ഹെഡ്ജ് ഫണ്ട് പോര്‍ട്‌ഫോളിയോ മാനേജരായിരുന്ന മാത്യുവിനെ ആണ് ആല്‍ ഷൈമേഴ്‌സ് രോഗികള്‍ക്കായി മരുന്ന് വികസിപ്പിക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്താമോ എന്ന് തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. ഇതിനായി മരുന്നുകളുടെ ഫലപ്രാപ്തി നിര്‍ണയിക്കുന്ന ചെയര്‍മാനില്‍ നിന്ന് വിവരം ചോര്‍ത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കമ്പനി ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച് രഹസ്യവിവരം ശേഖരിച്ച് 276 കോടി ഡോളറിന്റെ നേട്ടമുണ്ടാക്കിയെന്നാണ് കേസ്. മാത്യുവിന്റെ പേരില്‍ മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിട്ടൂള്ളത്. കുറ്റം തെളിഞ്ഞാല്‍ തട്ടിപ്പിന് 20 വര്‍ഷവും ഗൂഡാലോചനയ്ക്ക് അഞ്ച് വര്‍ഷവും ശിക്ഷ ലഭിക്കാം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.