You are Here : Home / News Plus

മുംബൈ പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിങ് രാജിവെച്ചു

Text Size  

Story Dated: Friday, January 31, 2014 07:00 hrs UTC

മുംബൈ പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിങ് രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്നും മാറിനില്‍ക്കുന്നതെന്ന് സത്യപാല്‍ സിങ് അറിയിച്ചു. എന്നാല്‍ ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക എന്നത് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
59 കാരനായ സത്യപാല്‍ സിങ് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. മീററ്റ് സ്വദേശിയായ അദ്ദേഹം ഉത്തര്‍പ്രദേശിലെ മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് സൂചന.
സത്യപാല്‍സിങ് 1980 ലാണ് ഐ.പി.എസ് നേടിയത്. മുംബൈ പൊലീസ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് സ്വമേധയാ രാജിവെക്കുന്ന ആദ്യ വ്യക്തിയാണ് സത്യപാല്‍സിങ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.