You are Here : Home / News Plus

കെഎസ്ആര്‍ടിസിക്ക് 150 കോടി: എന്നാലും രക്ഷപ്പെടില്ല

Text Size  

Story Dated: Friday, January 24, 2014 07:55 hrs UTC

കേരളത്തിലേത് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണെന്ന് ധനമന്ത്രി കെ എം മാണി. നിയമസഭയില്‍ തന്റെ പന്ത്രണ്ടാം ബജറ്റ് അവതരണത്തിനിടെയാണ് മാണി ഇക്കാര്യം അറിയിച്ചത്.നാണ്യപ്പെരുപ്പം 10 ശതമാനമായി തുടരുന്നതായി അദ്ദേഹം അറിയിച്ചു.ദേശീയ തലത്തിലെ സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെയും ബാധിച്ചതായി മാണി പറഞ്ഞു.
കെ‌എസ്‌ആര്‍ടിസിയെ പ്രതിസന്ധിയില്‍നിന്നും കരകയറ്റുന്നതിന് ബജറ്റില്‍ 150 കോടിരൂപയാണ് ധനസഹായം വകയിരുത്തിയത്. വൈറ്റില ഹബ്ബിന് ഒരു ലക്ഷം രൂപ അനുവദിച്ചതായും കോന്നി സിവില്‍ സ്റ്റേഷന് ഒരു കോടിരൂപയും കിന്‍ഫ്ര പാര്‍ക്കിന് ഒരു കോടി രൂപയും വകയിരുത്തി.കൊച്ചി- മുസിരിഅസ് ബിനാലെക്ക് 2 കോടിരൂപ വകയിരുത്തുന്നതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എം മാണി പറഞ്ഞു. ഇ ഗവേര്‍ണന്‍സ് പദ്ധതിയില്‍ 600 സേവനങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായും ധനമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.