You are Here : Home / News Plus

ദയാഹരജിയില്‍ തീരുമാനം വൈകിയാല്‍ വധശിക്ഷ റദ്ദാക്കാം - സുപ്രീംകോടതി

Text Size  

Story Dated: Tuesday, January 21, 2014 07:13 hrs UTC

 

വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയുടെ ദയാഹരജിയില്‍ തീരുമാനം വൈകുന്നപക്ഷം വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ദയാഹരജികള്‍ അനന്തമായി നീട്ടിക്കൊണ്ടുപോവാന്‍ പാടില്ലെന്ന മുന്നറിയിപ്പുമായാണ് ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധക്കപ്പെട്ട മൂന്ന് തടവുകാരുടെ ശിക്ഷയെ സ്വാധീനിക്കുന്നതാണ് ഈ വിധിയെന്ന് വിലയിരുത്തുന്നു. മുരുകന്‍,പേരറിവാളന്‍,ശാന്ത എന്നിവരുടെ ദയാഹരജികള്‍ കോടതിക്കുന്നില്‍ തീര്‍പ്പാവാതെ കെട്ടിക്കിടക്കുകയാണ്.

ചന്ദനക്കടത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച് കൊല്ലപ്പെട്ട വീരപ്പന്‍റെ  നാലു അനുയായികളുമായി ബന്ധപ്പെട്ട കേസിലും ഈ വിധി നിര്‍ണായകമാവും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.