You are Here : Home / News Plus

ലാലു പുസ്‌തകമെഴുതുകയാണ്...

Text Size  

Story Dated: Saturday, January 18, 2014 04:21 hrs UTC

രാഷ്‌ട്രീയ ജനതാദള്‍ നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌ ഒരു പുസ്‌തകത്തിന്റെ പണിപ്പുരയിലാണ്‌. വെറും പുസ്‌കമല്ല ലാലു എഴുതാന്‍ ഉദ്ദേശിക്കുന്നത്‌. തനിക്കെതിരെ ഗൂഡമായ നീക്കങ്ങള്‍ നടത്തിയ രാഷ്‌ട്രീയ എതിരാളികളെക്കുറിച്ചുള്ള പുസ്‌തകമാണ്‌ എഴുതുന്നത്‌. തനിക്കെതിരെ ആരാണോ ഗൂഡാലോചന നടത്തിയതും കാലിത്തീറ്റ കുംഭകോണക്കേസില്‍ കുടുക്കി എന്നെ ജയിലിലേക്കയച്ചതും അവരെക്കുറിച്ചുള്ള പുസ്‌തകമാണ്‌ താന്‍ എഴുതുന്നത്‌- ലാലു പറയുന്നു.


1997ലാണ്‌ കാലിത്തീറ്റ കുംഭകോണക്കേസില്‍ കുടുങ്ങി ലാലുവിന്‌ മുഖ്യമന്ത്രിസ്ഥാനം നഷ്‌ടപ്പെടുന്നതും അദ്ദേഹത്തിന്റെ ഭാര്യ റാബ്‌റി ദേവി ബീഹാര്‍ മുഖ്യമന്ത്രിയാവുന്നതും. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ചില രസകരമായ വീക്ഷണങ്ങളും തന്റെ പുസ്‌തകം വായനക്കാരുമായി പങ്കു വെക്കുമെന്ന്‌ ലാലു പറയുന്നു.

1974 ല്‍ അടിയന്തിരാവസ്ഥക്കെതിരെ ജയപ്രകാശ്‌ നാരായണിന്റെ നേതൃത്വത്തചന്റ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ലാലുവും പങ്കെടുത്തിരുന്നു. അതിനെക്കുറിച്ചുള്ള വിവരങ്ങളുള്‍പ്പടെ രാഷ്‌ട്രീയത്തില്‍ അധികമാരും അറിയപ്പെടാതെ പോയതും എന്നാല്‍ പ്രക്തവുമായ കാര്യങ്ങളും തന്റെ പുസ്‌തകത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്ന്‌ ലാലു പറയുന്നു. സാമൂഹ്യ നീതിയോടുള്ള തന്റെ പ്രതിബദ്ധത കണ്ട്‌ ശത്രുക്കള്‍ തന്നെ കുടുക്കിയതാണ്‌. താന്‍ യഥാര്‍ത്ഥത്തില്‍ ഒരു രാഷ്‌ട്രീയ ഇരയാവുകയാണുണ്ടായത്‌ ലാലു പറയുന്നു. എന്റെ ബുക്കിലുള്ളത്‌ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമാണ്‌. ഒപ്പം നാലു ദശകങ്ങളായുള്ള ബീഹാറിലുണ്ടായ ഉയര്‍ച്ച താഴ്‌ചകളും. രാഷ്‌ട്രീയത്തിലെ വലിയ ശക്തികളെക്കുറിച്ചുളള വെളിപ്പെടുത്തലുകളും നിങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാം. പുസ്‌തക രചന ആരംഭിക്കുക പക്ഷേ തിരഞ്ഞെടുപ്പിന്‌ ശേഷമാണ്‌. കാരണം ലാലു ഇപ്പോള്‍ കോണ്‍ഗ്രസുമായും എല്‍ ജെപി യുമായും തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കാനുള്ള തിരക്കിലാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.