You are Here : Home / News Plus

ഡല്‍ഹിയില്‍ വിദേശവനിത കൂട്ടമാനഭംഗത്തിന്നിരയായി

Text Size  

Story Dated: Wednesday, January 15, 2014 05:30 hrs UTC

 

ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. 51കാരിയായ ഡാനിഷ് വനിതയെയാണ് അക്രമികള്‍ കൂട്ടമാനഭംഗത്തിന്നിരയാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

മ്യൂസിയം കണ്ട് മടങ്ങിയ ഡാനിഷ് വനിത വഴിതെറ്റി അലയുന്നതിനിടെ സഹായിക്കാനെന്ന വ്യാജേനയാണ് അക്രമികള്‍എത്തിയത്. ഡല്‍ഹി റെയില്‍വേസ്റ്റഷേനുസമീപത്തെ പഹര്‍ഗഞ്ചിലെ ഹോട്ടലിലേക്കുള്ള വഴികാണിച്ചുതരാമെന്നുപറഞ്ഞാണ് ഇവരെ ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത്.

എട്ടുപേര്‍ തന്നെ മാനഭംഗപ്പെടുത്തിയതായും മറ്റുള്ളവര്‍ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അപഹരിച്ചതായും പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഡാനിഷ് എംബസിആവശ്യപ്പെട്ടു. ഇന്നു രാവിലെ നാട്ടിലേക്ക് പുറപ്പെടേണ്ടിയിരുന്ന വനിതയെ പോലീസ് തിരികെവിളിക്കുകയും അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.