You are Here : Home / News Plus

ഇറാന്‍ ആണവ കരാര്‍ 20ന് പ്രാബല്യത്തില്‍

Text Size  

Story Dated: Tuesday, January 14, 2014 07:48 hrs UTC

 

ആണവ പദ്ധതികളെച്ചൊല്ലി വര്‍ഷങ്ങളായി തുടരുന്ന പ്രതിസന്ധി അവസാനിപ്പിച്ച് ഇറാനും ആറു ലോക വന്‍ശക്തികളും തമ്മില്‍ ഒപ്പുവെച്ച പ്രാഥമിക കരാര്‍ ജനുവരി 20ന് പ്രാബല്യത്തില്‍. ആറു മാസ കാലാവധിയുള്ള കരാര്‍ പ്രകാരം ആണവ പദ്ധതികള്‍ ഇറാന്‍ പൂര്‍ണമായി നിര്‍ത്തിവെച്ചാല്‍ പകരം വിവിധ രാജ്യങ്ങളിലെ ബാങ്കുകളില്‍ മരവിപ്പിച്ചുനിര്‍ത്തിയ 420 കോടി ഡോളര്‍ യു.എസ് വിട്ടുനല്‍കും. അന്തിമ കരാറിലത്തൊനുള്ള ചര്‍ച്ചകളുടെ പുരോഗതി അനുസരിച്ച് ഘട്ടങ്ങളിലായായിരിക്കും തുക നല്‍കുകയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.

ഇറാന്‍  സമ്പ ദ്  വ്യവസ്ഥയെ തകര്‍ത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഉപരോധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നവംബര്‍ 24നാണ് ജനീവയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവിഭാഗവും പ്രാഥമിക ധാരണയിലത്തെിയത്. യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനമെന്നത് അഞ്ചു ശതമാനമാക്കി കുറക്കുകയെന്ന നിബന്ധന പാലിച്ചാല്‍ പുതുതായി യു.എസ് കോണ്‍ഗ്രസ് കൊണ്ടുവരുന്ന ഏത് ഉപരോധവും വീറ്റോ ചെയ്യുമെന്ന് ഇന്നലെ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.