You are Here : Home / News Plus

ലൈംഗികാരോപണം: തരുണ്‍ തേജ്പാലിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Text Size  

Story Dated: Saturday, January 04, 2014 06:02 hrs UTC

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തോജ്പാലിന്‍റെ  ജാമ്യാപേക്ഷ ഗോവയിലെ കോടതി ഇന്ന് പരിഗണിക്കും. ഗോവയിലെ സദാ സബ് ജയിലില്‍ കഴിയുന്ന തേജ്പാലിന്‍റെ  റിമാന്‍്റ് കാലാവധി ഇന്ന് തീരുന്നതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നവംബര്‍ ഏഴിനും എട്ടിനും തെഹല്‍ക ഗോവയില്‍ സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിനിടെ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. നവംബര്‍ 30ന് ഗോവ പൊലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341, 342, 376 (2), 376 സി എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.