You are Here : Home / News Plus

കെജ്‌രിവാള്‍ സത്യപ്രതി‌ജ്ഞയ്ക്ക് എത്തുന്നത് ട്രെയിനില്‍

Text Size  

Story Dated: Friday, December 27, 2013 12:42 hrs UTC

ആം‌ആദ്മി നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തുന്നത് ട്രെയിനില്‍. അരവിന്ദ് കെജ്‌രിവാള്‍ നാളെ സത്യപ്രതി‌ജ്ഞ ചെയ്യുന്ന തന്റെ പാര്‍ട്ടി നേതാക്കളോട് മെട്രോയില്‍ യാത്ര ചെയ്തുവേണം എത്താനെന്ന് നിര്‍ദ്ദേശിച്ചു.ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് ജനങ്ങള്‍ വളരെയെറെ പ്രതീക്ഷിക്കുന്നുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഠിനാധ്വാനം വേണ്ടിവരും. 90 ശതമാനം പ്രശ്‌നങ്ങളും പ്രാദേശിക സ്വഭാവം ഉള്ളവയാണ്. അവയ്ക്ക് പരിഹാരം കാണാന്‍ പ്രാദേശിക യോഗങ്ങള്‍ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.