You are Here : Home / News Plus

പാകിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം: നാലു മരണം

Text Size  

Story Dated: Thursday, December 26, 2013 07:27 hrs UTC

പാകിസ്താനിലെ വടക്കന്‍ വസീറിസ്താനിലെ ഗോത്രമേഖലയില്‍ യു.എസ്. സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മിറംഷയിലെ ഖുതബ് ഖേല്‍ ഗ്രാമത്തിലെ ഒരു വീടിനെ ലക്ഷ്യമിട്ട് രണ്ടു മിസൈലുകളാണ് തൊടുത്തുവിട്ടത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ആളില്ലാ വിമാനങ്ങള്‍ നടത്തുന്ന വ്യോമാക്രമണത്തിനെതിരെ പാകിസ്താന്‍ കര്‍ക്കശമായ നിലപാട് സ്വീകരിച്ചതിനുശേഷവും രാജ്യത്തെ ഗോത്ര മേഖലയില്‍ യു. എസ്. സേന ആക്രമണം തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.