You are Here : Home / News Plus

സമവായ ശ്രമങ്ങള്‍ തകിടംമറിഞ്ഞതിനു പിന്നില്‍ ദേവയാനിയുടെ ഭര്‍ത്താവ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, December 21, 2013 10:20 hrs UTC

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റ് ചെയ്ത അമേരിക്കന്‍ നടപടി രാജ്യാന്തര വിഷയമായിരിക്കെ, ഇന്ത്യ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ ഫലവത്താവാത്തതിനു പിന്നില്‍ ദേവയാനിയുടെ ഭര്‍ത്താവാണെന്ന് സൂചന. ദേവയാനിയുടെ ഭര്‍ത്താവായ ന്യുയോര്‍ക്കില്‍ ജനിച്ച ഫിലോസഫി പ്രൊഫസ്സര്‍ ആകാശ് സിംഗ് രാത്തോറിന്‍റെ പിടിവാശിയാണ് പ്രശ്നങ്ങള്‍ ഇത്ര വഷളാക്കിയത്

മുന്‍പ് പാക്കിസ്ഥാനില്‍ ആയിരുന്ന ദേവയാനി ഭര്‍ത്താവിന്റെ താല്‍പര്യ പ്രകാരമാണു ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്സുലേറ്റിലേയ്ക്കു നിയമനം വാങ്ങിയത് . 2000 ത്തിന്റെ തുടക്കത്തില്‍ ജെര്‍മനിയില്‍ വെച്ചാണു ഇരുവരും കണ്ടുമുട്ടിയത്. മിച്ചിഗണില്‍ സ്വന്തമായി വൈന്‍യാര്‍ഡ് ഉള്ള ആകാശിന്റെ പ്രധാന ഹോബി വൈന്‍സം ബന്ധമായ വിഷയങ്ങളാണു. പെന്സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ ജോലി നോക്കുന്ന ആകാശ് ഇന്ത്യ ഗവണ്‍മെന്റിന്റെ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിലും ഡല്‍ഹി യൂണിവേഴ്സിറ്റിയിലും വിസിറ്റിങ്ങ് പ്രൊഫസ്സറായി ജോലി നോക്കിയിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍ ഉള്ള ഇവരുടെ മുന്നോട്ടുള്ള ജീവിതം പുതിയ സം ഭവങ്ങളോടെ കുടുതല്‍ സങ്കീര്‍ണ്ണമായി.

കുട്ടികള്‍ക്ക് അമേരിക്കന്‍ പൌരത്വമുണ്ടൊയെന്നറിവായിട്ടില്ല. കുട്ടികളുടെ പഠനമാണ് പ്രധാന വിഷയം . കുട്ടികളുമായി ദേവയാനി ഇന്ത്യയിലേക്ക് മടങ്ങുന്നതില്‍ ആകാശിനു താല്പര്യമില്ല. ദേവയാനിയുടെ ഡിപ്ലൊമാറ്റ് സ്റ്റാറ്റസ് അവസാനിയ്ക്കുന്ന മുറയ്ക്ക് അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും തള്ളി കളയാനാകില്ല.കേസ് നിലനില്‍ക്കുമെന്ന് അമേരിക്ക പറയുന്നുണ്ടെങ്കിലും യു.എന്നില്‍ ജോലിയെടുക്കുന്ന കാലത്തോളം നടപടികള്‍ ഉണ്ടാകില്ല എന്ന് ഇന്ത്യക്ക് ഉറപ്പ് കൊടുത്തെയ്ക്കും .അതിനുള്ള ചര്‍ച്ചകളാണ്  ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്.

സം ഗീത റിച്ചാര്‍ഡ് വീട്ടില്‍ നിന്നും പല സാധനങ്ങളും കൊണ്ടുപോയി എന്ന് ന്യുയോര്‍ക്ക് പോലീസിനോട് ആകാശ് സെപ്റ്റം ബറില്‍ പരാതി നല്കിയെങ്കിലും നഷ്ട്ടപെട്ട സാധനങ്ങളുടെ പട്ടിക പോലീസ് ചോദിച്ചതിനു ശേഷം ആകാശിനെ കണ്ടിട്ടില്ല.അതേസമയംഇതുവരെ മൌനം പാലിച്ച ദേവയാനിയുടെ പിതാവ് അമേരിക്ക നടത്തിയ ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ എന്ന  പുതിയ ആരോപണവുമായി എത്തിയിട്ടുണ്ട്.

  Comments

  P.T. Kurian December 22, 2013 12:23

  Aswamedham deserves all credits in diggingout alll unknown things pertaining to Devayani

  and her family history thru their investigative reports. Keep on doing. 

   

   


  Kiran December 21, 2013 11:36

  നമ്മുടെ നാടിൻറെ ഒരവസ്ഥ ......... വികലമായ രാഷ്ട്രനയതന്ത്രം!!!!!!


  Anil December 21, 2013 11:33

  സാധാരണകാരനായ മലയാളികളന്നു ഇതിന്റെ പ്രത്യാഘാതങ്ങൾ കൂടുതലും അനുഭവികുന്നതെന്തെന്നു വേറെ ഒരു ദുഃഖ സത്യം


  Jyothis December 21, 2013 11:18

  IFS=India Fooling Services


  George Varghese December 21, 2013 11:17

  This women belongs to a "oppressed" class and enjoys all the benefits and reservations. Now when India gave her so much and put her at one of the respectable place instead of bringing uplifting others from her caste she starts the same all over again. There is something wrong in this type of entitlements.


  Cherian PV December 21, 2013 11:14

  You overlooked bigger issue - she cheated people, yet she is IFS posted in US. How do you think good people in India will survive if you all support the wrong people?


  Jobin J December 21, 2013 11:13
  All Indians who supported Devyani, pathetic decision. You support people who do wrong, who hurt other people. Many of you know that the strip search was nothing special in US. It was part of the rules. It had nothing to do with dis-respecting a lady.

  Bipin Kurisinkal December 21, 2013 11:12

  in India this is a non case, we all have forgotten about the incident in UP where a MLA's who was a "Doctor" beaten a domestic help to death. We have become a banana republic where power can buy you anything. we the people are mere spectators who are required to vote once in 5 years and suffer for rest of our lives. God please help this country.


  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.