You are Here : Home / News Plus

സ്വര്‍ണക്കടത്ത്: ദാലു കൃഷ്ണനെ സി.ബി.ഐ ചോദ്യം ചെയ്തു

Text Size  

Story Dated: Wednesday, December 11, 2013 11:23 hrs UTC

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നൃത്ത സംവിധായകനും മോഡലുമായ ദാലു കൃഷ്ണനെ സി.ബി.ഐ ചോദ്യം ചെയ്തു. ദാലു കൃഷ്ണനുമായി ബന്ധമുണ്ടെന്ന് ചൊവ്വാഴ്ച സി.ബി.ഐയുടെ ചോദ്യം ചെയ്യലില്‍ മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകര്‍ മൊഴി നല്‍കിയിരുന്നു. ദാലു കൃഷ്ണന്റെ ക്ഷണപ്രകാരം ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഫായാസിനെ പരിചയപ്പെട്ടതെന്ന് ശ്രവ്യ സുധാകര്‍ മൊഴി നല്‍കിയിരുന്നു. ശ്രവ്യയുടെ മൊഴി സി.ബി.ഐ ചോദ്യം ചെയ്യലില്‍ ദാലു കൃഷ്ണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാണ് ദാലു കൃഷ്ണന്റെ മൊഴി രേഖപ്പെടുത്താന്‍ സി.ബി.ഐ കൊച്ചി ഓഫീസ് തീരുമാനിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.