You are Here : Home / News Plus

വിവാദ പ്രസ്താവന: ഖേദപ്രകടനവുമായി ജയില്‍ മേധാവി

Text Size  

Story Dated: Friday, December 06, 2013 01:32 hrs UTC

ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ് ടി.പി കേസ് പ്രതികളെ ന്യായീകരിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ഖേദപ്രകടനവുമായി രംഗത്ത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയ വിശദീകരണത്തിലാണ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ന്യായീകരിച്ചത് തെറ്റായിപ്പോയെന്ന് വിശദമാക്കുന്നത്വ്യാഴാഴ്ചത്തെ പത്രസമ്മേളനം വിവാദമായതോടെയാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരണം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലുള്ള അസംതൃപ്തി മന്ത്രി ജയില്‍ ഡി.ജി.പി.യെ അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് കാര്യങ്ങള്‍ വിശദീകരിച്ച് ജയില്‍ ഡി.ജി.പി ആഭ്യന്തരമന്ത്രിക്ക് മറുപടി നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.