You are Here : Home / News Plus

നാളെയും കനത്ത മഴയ്ക്ക് സാധ്യത, 13 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

Text Size  

Story Dated: Monday, October 21, 2019 07:13 hrs UTC

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കനത്തമഴ. കണ്ണൂരും കാസർകോടും ഒഴികെ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കോ അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ട്നാളെ(ചൊവ്വാഴ്ച) തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കോ അതിശക്തമായ മഴയ്ക്കോ ആണ് സാധ്യത. അടുത്ത മൂന്നുദിവസം സംസ്ഥാനത്ത് ഇടിയോടു കൂടിയ കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ അറിയിച്ചു. ബന്ധപ്പെട്ട അധികാരികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More