You are Here : Home / News Plus

ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചു

Text Size  

Story Dated: Monday, July 15, 2019 08:01 hrs UTC

രാജ്യം ആവേശത്തോടെ കാത്തിരുന്ന ചന്ദ്രയാന്‍ 2 ന്‍റെ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനുട്ട് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗൺ നി‍‌‌ർത്തിവച്ച് വിക്ഷേപണം മാറ്റിവച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. സാങ്കേതിക തകരാര്‍ മൂലമാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തി വച്ച് വിക്ഷേപണം മാറ്റിവച്ചത്. ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയക്കുന്നതുൾപ്പെടെയുള്ള പ്രക്രിയകൾ പൂർത്തിയായതായിരുന്നു. പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More