You are Here : Home / News Plus

ശബരിമല വിധിയെ അനുകൂലിച്ച് ദേവസ്വം ബോർഡ്; ആര്‍ത്തവം കാരണം ആരെയും അകറ്റി നിര്‍ത്തരുത്

Text Size  

Story Dated: Wednesday, February 06, 2019 10:02 hrs UTC

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയെ അനുകൂലിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ. മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് ദേവസ്വം ബോർഡിന്‍റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. സ്ത്രീക്കും പുരുഷനും തുല്യാവകാശം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ദേവസ്വം ബോർഡ് നിലപാടെടുത്തു. ആർത്തവമാണ് മനുഷ്യകുലത്തിന്‍റെ നിലനിൽപ്പിന്‍റെ അടിസ്ഥാനം. ആർത്തവത്തിന്‍റെ പേരിൽ യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കാനാകില്ലെന്നാണ് ദേവസ്വം ബോർ‍‍‍‍ഡിന്‍റെ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.