കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്റര്‍ നീനു റോസിനെതിരെ അച്ചടക്കനടപടി. ഇവരോട് ജലന്ധറിലെ സഭാ ആസ്ഥാനത്ത് ജനുവരി 26ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് മദര്‍ സുപ്പീരിയര്‍ കത്തുനല്‍കി. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം അച്ചടക്കലംഘനമാണെന്നാണ് മദര്‍ സുപ്പീരിയറിന്റെ കത്തില്‍ പറയുന്നത്.
Comments