2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ രംഗത്ത്. ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന കാര്യം വിശദീകരിച്ച് യുഎസ് ഹാക്കര്‍ സയിദ് ഷുജയുടെ വെളിപ്പെടുത്തലുണ്ടായത്. .
2014 ലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന വി എസ് സമ്പത്തിനും ഇക്കാര്യമറിയാം. യു പി, മഹാരാഷ്ട്ര്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും തിരിമറി നടന്നിട്ടുണ്ട്. പല നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇത് നടന്നിട്ടുണ്ട്. പല രാഷ്ട്രീയ പാര്‍ടികളും ഇതിനായി സമീപിച്ചിട്ടുണ്ട്. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെക്കും ഇക്കാര്യം അറിയാമായിരുന്നു. ഇത് വെളിപ്പെടുത്താനിരിക്കെയാണ് അദ്ദേഹം മരിച്ചെതെന്നും ഹാക്കര്‍ പറഞ്ഞു. ഇതിനായി എസ് പി, ബി എസ് പി പാര്‍ട്ടികള്‍ പലവട്ടം തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.
Comments