You are Here : Home / News Plus

​ഗജ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലെ തീരപ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

Text Size  

Story Dated: Friday, November 16, 2018 07:36 hrs UTC

​ഗജ ചുഴലിക്കാറ്റ് നാശം വിതച്ചതിനെ തുടര്‍ന്ന് തമിഴ്നാട് തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. തമിഴ്നാട്ടിലെ നാ​ഗപട്ടണം, വേദാരണ്യം എന്നിവിടങ്ങളിൽ വീടുകളും വൃക്ഷങ്ങളും ഈ ചുഴലിക്കാറ്റിൽ നശിച്ചിരുന്നു. മണിക്കൂറിൽ നൂറിനും നൂറ്റിപ്പത്തിനും ഇടയിൽ വേ​ഗതയിലാണ് ഈ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ നാശം വിതച്ചു കൊണ്ടിരിക്കുന്നത്. ഇത് 120 വരെ ആകാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ആളുകളെ അവരുടെ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തമിഴ്നാട് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 76,290 ആളുകളെ തീരദേശപ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആറ് ജില്ലകളിലായി 300 ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചതായി ഇവർ അറിയിച്ചു. നാ​ഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം, തിരുവാരൂർ‌ എന്നീ പ്രദേശങ്ങളും ഇവയിൽ ഉൾപ്പെടുന്നു. നാ​ഗപട്ടണത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.