അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിന്റെ പേരിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അനധികൃത ഫ്ലക്സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണം. സ്വന്തം ചിത്രമുള്ള ഫ്ലക്സുകള്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കോടതിവിധികൾ നടപ്പാക്കാൻ ആവേശം കാണിക്കുന്ന മുഖ്യമന്ത്രി സ്വന്തം മുഖമുളള ബോർഡുകൾ നീക്കാൻ അണികളോട് ആവശ്യപ്പെടണം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചു.
Comments