You are Here : Home / News Plus

കല്‍ക്കരിപ്പാടം: ടി.കെ.എ നായരെ ചോദ്യംചെയ്യനാവില്ലെന്ന് കേന്ദ്രം

Text Size  

Story Dated: Friday, September 06, 2013 07:52 hrs UTC

കല്‍ക്കരിപ്പാടം അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായരെ ചോദ്യംചെയ്യനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ അറിയിച്ചു.2006-09 കാലത്ത് അപേക്ഷ നല്‍കിയ കമ്പനികളുടെ യോഗ്യതകള്‍പോലും പരിശോധിക്കാതെ കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ടി.കെ.എ നായരെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ അനുമതി തേടിയത്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത്, കമ്മീഷന്‍ അംഗം എച്ച്.എസ് ബ്രഹ്മ എന്നിവരെയും ചോദ്യം ചെയ്യണമെന്ന സി.ബി.ഐ യുടെ ആവശ്യവും സര്‍ക്കാര്‍ തള്ളി.കേസില്‍ സാക്ഷിയായ നായരെ ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണിലാണ് സി.ബി.ഐ സര്‍ക്കാരിന് കത്ത് നല്‍കിയത്.ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നതിനാലാണ് ഇവരെ ചോദ്യം ചെയ്യാനുള്ള അനുമതി നിഷേധിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More