You are Here : Home / News Plus

കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും ഡല്‍ഹി യാത്ര റദ്ദാക്കി

Text Size  

Story Dated: Thursday, August 01, 2013 09:25 hrs UTC

തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ക്കായുള്ള ഡല്‍ഹി യാത്ര റദ്ദാക്കി.ഇന്ന് കോഴിക്കോട്ടെ ലീഗ് ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് ഡല്‍ഹി യാത്ര റദ്ദാക്കിയ വിവരം അറിയിച്ചത്. ഡല്‍ഹിക്ക് ഇപ്പോള്‍ പോകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി ചര്‍ച്ചകള്‍ നടത്തിയ ശേഷം ആവശ്യമെങ്കില്‍ പോകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇന്ന് വൈകിട്ട് ഡല്‍ഹിക്ക് പോകാനായിരുന്നു നേരത്തെയുള്ള തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.