You are Here : Home / News Plus

ബാറുകളിലെ പരിശോധന തുടരേണ്ടെന്ന് ഹൈക്കോടതി

Text Size  

Story Dated: Saturday, September 20, 2014 10:11 hrs UTC

സംസ്ഥാനത്തെ ബാറുകളിലെ നിലവാര പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി. അബ്കാരി നയം നിയമമാക്കിയ സാഹചര്യത്തില്‍ 412 ബാറുകളുടെ നിലവാര പരിശോധന അപ്രസക്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി ഉത്തരവ് പ്രകാരം ആരംഭിച്ച നിലവാര പരിശോധന തുടരണമെന്ന് ആവശ്യപ്പെട്ടുള്ള ബാറുടമകളുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 
പൂട്ടിക്കിടന്ന 412 ബാറുകളില്‍ എക്‌സൈസ് വകുപ്പ് നടത്തിവന്ന പരിശോധന പുതിയ മദ്യനയത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്നു. പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു ബാറുടമകളുടെ വാദം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.