You are Here : Home / News Plus

മദ്യനയം വന്‍കിടക്കാരെ സഹായിക്കാനെന്ന് ബാറുടമകള്‍

Text Size  

Story Dated: Wednesday, September 17, 2014 07:19 hrs UTC

മദ്യനയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ ബാറുടമകള്‍ ഹൈകോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കി. മദ്യനയം അന്താരാഷ്ട്ര കുത്തകകളെയും വന്‍കിടക്കാരെയും സഹായിക്കാനാണെന്ന് ബാറുടമകള്‍ വാദിച്ചു.
ബാറുകള്‍ അടച്ചുപൂട്ടുകയാണെങ്കില്‍ സംസ്ഥാനത്തെ ബിവറേജസ് ഒൗട്ട്ലറ്റുകളും അടച്ചുപൂട്ടണം. 60 ശതമാനം ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ ആനുപാതികമായി ബിവറേജ് ഒൗട്ട്ലെറ്റുകളും പൂട്ടണമെന്നും ബാറുടമകള്‍ ആവശ്യപ്പെട്ടു. മദ്യനയത്തിന്‍െറ സാധുത കോടതിക്ക് പരിശോധിക്കാമെന്നും ബാറുടമകള്‍ കോടതിയെ അറിയിച്ചു.
മദ്യനയം ഭരണഘടനാ വിരുദ്ധമല്ളെന്നും മദ്യവില്‍പന മൗലിക അവകാശമല്ലെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.പഞ്ച നക്ഷത്ര ബാറുകള്‍ ഒഴികെയുള്ളവ പൂട്ടിയതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി നാളെ പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.