You are Here : Home / News Plus

'പരനാറി' പ്രയോഗവുമായി എം.വി ജയരാജന്‍

Text Size  

Story Dated: Wednesday, September 17, 2014 06:50 hrs UTC

വിവാദ പദപ്രയോഗവുമായി സി.പി.എം നേതാവ് എം.വി ജയരാജന്‍ വീണ്ടും. കാസര്‍കോഡ് ഉദുമയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ജയരാജന്‍ ഇത്തരത്തില്‍ പരനാറി പ്രയോഗം നടത്തിയത്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയെ പോലെ 'പരനാറി' വേറേയില്ല എന്നാണ് ജയരാജന്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായപ്പോള്‍ ജയരാജന്‍ ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്ന്‍ വിശദീകരണവും നല്‍കി.

ഹൈകോടതി ജഡ്ജിയെ 'ശുംഭന്‍' എന്ന് വിളിച്ചു വിവാദത്തില്‍ കുടുങ്ങിയ സി.പി.എം നേതാവ് മാപ്പ് പറഞ്ഞാണ് മുന്‍പ് കോടതി നടപടിയില്‍ നിന്ന് രക്ഷപ്പെട്ടത്. എല്‍.ഡി.എഫ് വിട്ട എന്‍.കെ പ്രേമചന്ദ്രനെ പാര്‍ട്ടി സെക്രട്ടറി വിളിച്ച അതേ പദമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ജയരാജനും പ്രയോഗിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.