You are Here : Home / News Plus

സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പന്ന്യന്‍

Text Size  

Story Dated: Tuesday, September 16, 2014 06:36 hrs UTC

സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കൊലപാതകത്തിന്‍െറ വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും കോണ്‍ഗ്രസും മത്സരിക്കുകയാണ്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ ഏത് പാര്‍ട്ടിക്കാരാണെങ്കിലും നിയമത്തിന്‍െറ മുന്‍പില്‍ കൊണ്ടുവരണം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അടക്കമുള്ള കൊലപാതകങ്ങള്‍ കോണ്‍ഗ്രസിനാണ് വോട്ടാകുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ പുതിയ സംഭവം യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും പന്ന്യന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.