You are Here : Home / News Plus

നില്‍പ് സമരത്തിന് പിന്തുണയുമായി സിനിമാ താരങ്ങള്‍

Text Size  

Story Dated: Sunday, September 14, 2014 05:48 hrs UTC

തിരുവനന്തപുരം: രണ്ടുമാസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ് സമരത്തിന് പിന്തുണയുമായി സിനിമാ താരങ്ങളെത്തി. സംവിധായകന്‍ ആഷിക്അബു, അഭിനേതാക്കളായ ശ്രീനാഥ് ഭാസി, മൈഥിലി, സൃന്ദ അഷബ്, പേള്‍ മാനി എന്നിവരാണ് പിന്തുണയുമായി സമരപ്പന്തലിലെത്തിയത്.
സമരത്തോട് സര്‍ക്കാര്‍ മനുഷ്യത്തപരമായ സമീപനം സ്വീകരിക്കണമെന്ന് ആഷിക് അബു പറഞ്ഞു. ആദിവാസികള്‍ അനുഭവിക്കുന്ന അവഗണന മനസിലാക്കുന്നതിനാലാണ് സമരത്തില്‍ പങ്കു ചേരുന്നത്. മാധ്യമങ്ങളും സമരത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. വരും ദിവസങ്ങളില്‍ സിനിമാ രംഗത്തുനിന്ന് കൂടുതല്‍ പേര്‍ പിന്തുണയുമായി കടന്നുവരുമെന്നും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നത് വരെ സമരത്തിന് പിന്തുണ നല്‍കുമെന്നും ആഷിക് അബു പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.