You are Here : Home / News Plus

ജമ്മു കാഷ്മീരിന് കേരളം രണ്ടു കോടി രൂപ ധനസഹായം നല്കും

Text Size  

Story Dated: Thursday, September 11, 2014 10:25 hrs UTC

 പ്രളയം രൂക്ഷമായ ജമ്മു കാഷ്മീരിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം രണ്ടു കോടി രൂപയുടെ ധനസഹായം നല്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പ്രളയബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ദുരിതാശ്വാസ നിധി രൂപീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് 123 മലയാളികളെ ഡല്‍ഹിയിലെത്തിച്ചതായും ഇവരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണെ്ടന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 54 ലക്ഷം പേര്‍ക്കു കൂടി ഒരുരൂപയ്ക്ക് അരി നല്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് ഇപ്പോള്‍ ബിപിഎല്‍ വിഭാഗക്കാര്‍ക്ക് നല്കിവരുന്ന സബ്‌സിഡി നിരക്ക് എല്ലാ മുന്‍ഗണന വിഭാഗക്കാര്‍ക്കും അനുവദിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.