You are Here : Home / News Plus

കതിരൂര്‍ മനോജ് വധക്കേസ്: ഒന്നാം പ്രതി വിക്രമന്‍ കീഴടങ്ങി

Text Size  

Story Dated: Thursday, September 11, 2014 07:22 hrs UTC

കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി കതിരൂര്‍ സ്വദേശി വിക്രമന്‍ നാടകീയമായി ഇന്ന് കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രറ്റ് കോടതിയില്‍ രാവിലെ 11ഓടെ സ്വകാര്യ വാഹനത്തിലാണ് വിക്രമനത്തെിയത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്നോ നാളെയോ ക്രൈംബ്രാഞ്ച് ഹരജി നല്‍കും.സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് വിക്രമന്‍െറ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പൊലീസിന് നേരത്തേ സംശയമുണ്ടായിരുന്നു. സംഭവത്തിനു ശേഷം വിക്രമന്‍ ഒളിവിലായിരുന്നു. സജീവ സി.പി.എം പ്രവര്‍ത്തകനായ വിക്രമന് പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. കുറച്ചു കാലമായി ബാംഗ്ളൂരില്‍ ബിസിനസ് നടത്തുകയാണിയാള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.