You are Here : Home / News Plus

ഗവര്‍ണര്‍ കത്ത് പിന്‍വലിക്കണമെന്ന് എ.എ.പി

Text Size  

Story Dated: Wednesday, September 10, 2014 05:55 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പിയെ ക്ഷണിക്കണമെന്ന് കാണിച്ച് രാഷ്ട്രപതിക്ക് എഴുതിയ കത്ത് പിന്‍വലിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ഗവര്‍ണര്‍ നജീബ് ജങ്ങിനോട് ആവശ്യപ്പെട്ടു.
ഗവര്‍ണറെ ചെന്നുകണ്ട ആം ആദ്മി പാര്‍ട്ടി നേതാക്കള്‍, തങ്ങളുടെ എം.എല്‍.എക്ക് കാലുമാറ്റത്തിന് നാലുകോടി വാഗ്ദാനം ചെയ്യുന്നതിന്‍െറ ഒളികാമറ വിഡിയോയും കൈമാറി. വിഡിയോ ഗവര്‍ണര്‍ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കുതിരക്കച്ചവടം നടത്തി അധികാരത്തില്‍ വന്നാല്‍ പോലും, ഡല്‍ഹിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന കാര്യവും ഗവര്‍ണറെ ധരിപ്പിച്ചതായി എ.എ.പി നേതാവ് മനീഷ് ശിശോദിയ വാര്‍ത്താലേഖകരോട് പറഞ്ഞു.
അത്തരമൊരു സര്‍ക്കാര്‍ ഡല്‍ഹിക്കാര്‍ക്ക് ബാധ്യതയായിരിക്കും. ഇത്തരത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന ചതിയാണെന്ന് കത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ രൂപവത്കരണ കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്‍െറ നിലപാട് വൈകുന്നത് കുതിരക്കച്ചവടത്തിന് ഇടയാക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.