You are Here : Home / News Plus

ബാര്‍ പൂട്ടുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Monday, September 08, 2014 04:55 hrs UTC

കോട്ടയം: ബാര്‍ പൂട്ടുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൂട്ടാന്‍ തീരുമാനിച്ച ഒരു ബാറും 12ാം തീയതിക്കു ശേഷം കേരളത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനാരായണ ഗുരുവിന്‍െറ സന്ദേശങ്ങളില്‍ നിന്നാണ് പടിപടിയായി മദ്യം കുറക്കണമെന്ന സര്‍ക്കാരിന്‍്റെ നയത്തിനു ശക്തി കിട്ടിയത്. ലോകത്ത് ഒരു സന്യാസിയും മദ്യം ഉപേക്ഷിക്കണമെന്ന് ഇത്രയും ശക്തമായി പറഞ്ഞിട്ടില്ല. ഗുരുദേവനുള്ള സര്‍ക്കാരിന്‍റെ പുഷ്പാഞ്ജലിയാണ് മദ്യ നിരോധമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്.എന്‍.ഡി.പി യൂനിയന്‍റെ ചതയദിനാഘോത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.