You are Here : Home / News Plus

കശ്മീര്‍ പ്രളയം: മലയാളികളെ രക്ഷിക്കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Text Size  

Story Dated: Monday, September 08, 2014 04:45 hrs UTC

തിരുവനന്തപുരം: കശ്മീരില്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. മലയാളികളെ ഡല്‍ഹിയിലത്തെിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
കശ്മീരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ 70ലധികം മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. വിനോദയാത്രക്കായി എത്തിയവരാണ് ഇവരിലധികവും. ഉപലോകായുക്ത ജസ്റ്റിസ് ബാലചന്ദ്രന്‍ നായരും ഇതിലുള്‍പ്പെടുന്നു. സംസ്ഥാനത്ത് നാലുദിവസത്തിലേറെയായി തുടരുന്ന മഴയിലും ബന്ധപ്പെട്ട കെടുതികളിലും മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യവും വ്യോമ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ചില സ്ഥലങ്ങളില്‍ വെള്ളം 12 അടിവരെ ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സൈന്യത്തിന്‍െറ നേതൃത്വത്തില്‍ 12,000ഓളം പേരെ ഇതുവരെ ജമ്മുവിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലത്തെിച്ചു. അഖ്നൂര്‍, പൂഞ്ച്, രജൗരി മേഖലകളിലാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.