You are Here : Home / News Plus

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശിവസേന നേതാവ് അറസ്റ്റില്‍

Text Size  

Story Dated: Saturday, September 06, 2014 05:13 hrs UTC

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ശിവസേന നേതാവ് വാസുദേവ് നമ്പ്യാര്‍ അറസ്റ്റില്‍. നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടി മാസമെത്താതെ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇയാള്‍ ഏഴുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പെണ്‍കുട്ടി സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സംഭവം മറച്ചുവെച്ചിരിക്കുകയായിരുന്നു. പീഡനം പുറത്തു പറഞ്ഞാല്‍ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ശിവസേന ഡെപ്യൂട്ടി പ്രസിഡണ്ടാണ് നമ്പ്യാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.