You are Here : Home / News Plus

പി. സദാശിവം നാളെ സത്യപ്രതിജ്ഞ ചെയ്യും

Text Size  

Story Dated: Thursday, September 04, 2014 05:11 hrs UTC

തിരുവനന്തപുരം: നിയുക്ത ഗവര്‍ണര്‍ പി. സദാശിവം കേരളത്തിലെത്തി. വൈകിട്ട് ആറു മണിയോടെ ശംഖുമുഖം എയര്‍ഫോഴ്സ് വിമാനത്താവളത്തിലാണ് സദാശിവം എത്തിയത്. വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ നിയുക്ത ഗവര്‍ണര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
നാളെ രാവിലെ 10ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. സംസ്ഥാന ഗവര്‍ണറാകുന്ന ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് പി. സദാശിവം.
സുപ്രീംകോടതിയിലെ നാല്‍പതാമത് ചീഫ് ജസ്റ്റിസായ പി. സദാശിവം (65) കഴിഞ്ഞ ഏപ്രിലിലാണ് വിരമിച്ചത്. തമിഴ്നാട്ടിലെ കടപ്പനല്ലൂര്‍ സ്വദേശിയാണ്. തമിഴ്നാട്ടില്‍ നിന്നുള്ള ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആണ് അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.