You are Here : Home / News Plus

മുന്‍ ഗോവ, മഹാരാഷ്ട്ര ഗവര്‍ണര്‍ മുഹമ്മദ് ഫസല്‍ അന്തരിച്ചു

Text Size  

Story Dated: Thursday, September 04, 2014 07:20 hrs UTC

സാമ്പത്തിക വിദഗ്ധനും മുന്‍ മഹാരാഷ്ട്ര, ഗോവ ഗവര്‍ണറുമായിരുന്ന മുഹമ്മദ് ഫസല്‍ അന്തരിച്ചു. ജന്മദേശമായ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ആയിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. 1999 കാലയളവില്‍ ഗോവ,2002ല്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ പദവികളില്‍ ഇരുന്നു. അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെത്ത ഫസല്‍ പിന്നീട് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. 1997ല്‍ വ്യവസായ വികസന വകുപ്പിലെ സെക്രട്ടറിയായും ആസൂത്രണ കമ്മീഷന്റെ മുതിര്‍ന്ന അംഗമായും പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.