You are Here : Home / News Plus

ശശീന്ദ്രന്‍െറ മരണം ആത്മഹത്യ തന്നെയെന്ന് സി.ബി.ഐ

Text Size  

Story Dated: Wednesday, September 03, 2014 05:41 hrs UTC

കൊച്ചി: മലബാര്‍ സിമന്‍റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്‍റെ മരണം ആത്മഹത്യ തന്നെയെന്ന് സി.ബി.ഐ. ഇത് സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് എറണാകുളംസി.ജെ.എം കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ചു.
ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകളും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. പാലക്കാട് ചന്ദ്രനഗറിലെ ഒരു കടയില്‍ നിന്ന് ശശീന്ദ്രന്‍ ആറു മീറ്ററുള്ള കയര്‍ വാങ്ങിയതും സി.ബി.ഐ കണ്ടത്തെിയിട്ടുണ്ട്. മരണം നടന്ന ദിവസം ശശീന്ദ്രന്‍െറ വീട്ടില്‍ മറ്റാരും വന്നിട്ടില്ല. വീടിന്‍റെ വാതിലില്‍ കണ്ടത് ചോരക്കറയല്ലെന്നും ശാസ്ത്രീയ അന്വേഷണത്തില്‍ കണ്ടത്തെിയതായി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ശശീന്ദ്രന്‍െറയും മക്കളുടെയും ദുരൂഹമരണം സംബന്ധിച്ച് 2013 ജൂണില്‍ നല്‍കിയ റിപ്പോര്‍ട്ടിലും സി.ബി.ഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ശശീന്ദ്രന്‍റ മരണവുമായി ബന്ധപ്പെട്ട് വ്യവസായി വി.എം. രാധാകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണകുറ്റമാണ് അന്ന് സി.ബി.ഐ ചുമത്തിയിരുന്നത്. എന്നാല്‍ ശശീന്ദ്രന്‍റ മരണത്തില്‍ കൊലപാതകത്തിനുള്ള സാധ്യത കൂടി അന്വേഷിക്കാന്‍ കോടതി സി.ബി.ഐയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.